ഓർമ്മകൾ
ഓർമ്മകൾ നെയ്തൊരാ പൊൻ പട്ടുതൂവലെൻ
മിഴികളിൽ വർണാഭ മേകിടുമ്പോൾ
നൊമ്പര ശീലുകൾ രാഗേദ്രമായിതാ
പാടി തുടിക്കുന്ന വീണഗാനം
ആകാശ മേഘമേ നീ തന്ന കാഴ്ചകൾ
ഒരു മാത്ര തെളിയുമോ പുഞ്ചിരിയായി
പിന്നിട്ട വഴികളിൽ കാണുന്നു ഞാനെൻ
മോഹവും മോഹഭംഗങ്ങലും
എങ്കിലും ഉൾത്തുടിപ്പാർന്നു തുടിക്കുന്നു
വീണ്ടുമി പാതയിൽ യാത്ര ചെയ്യാൻ
കനിവുള്ള ഹൃദയങ്ങൾ ഒന്നിച്ചു ചേർന്നിതാ
സൗഹൃദ തണലിലായി വന്നിടുന്നു
തേൻ വണ്ട് മൂളി പറന്നൊര
പ്രണയമേ നിന്നെയും ഓർക്കുന്നു ഞാൻ
ഒരു കുഞ്ഞു കൗമാര യാത്രയിൽ പൂവിട്ട
സംഗീതമേ നിൻ സ്വരമാധുരി
പുതുമഴ തന്നൊരാ ആനന്ദമെന്നുമെൻ
സിരയിലായി മെല്ലെ പടർനീടവേ
ഗുരുവെന്ന വാക്കിന് അർഥത്തിന് അപ്പുറം
ഗുണ പാഠം ഏകിയെൻ ദിനരാത്രിയും
ജ്ഞാനം അതിനൊപ്പമേ ഉള്ളിൽ നിറഞ്ഞൊരാ
സ്നേഹമേ നീ വിളക്കായി വിളങ്ങു
നഷ്ടബോധത്താൽ നിറയും മനമേ
വിടവാങ്ങു പുതിയൊരു പടവുകൾക്കായ്
അടിവെച്ചു മുന്നോട്ടു പോകുമ്പോഴും
എൻറെ പാദങ്ങൾ ഉഴലുന്നതറിയുന്നു ഞാൻ
ക്ഷിപ്രമാം ഈയൊര ഓർമ്മകൾ മാത്രമായി
കാലത്തിനൊപ്പമേ പോകുന്നു ഞാൻ
ഇനിയും വസന്തങ്ങൾ മാറി വന്നീടിലും
മായില്ല മറക്കില്ല എന്നുമെന്നും
ആശംസയേകുന്നു കണ്ണുനീർ തുള്ളിയാൽ
വിടത്തരു സ്നേഹാദ്ര സാഗരമേ
ഇനിയും പുലരട്ടെ സൗഹൃദ പൂക്കളെൻ
ആരും കൊതിക്കുന്ന മലർവാടിയിൽ
No comments:
Post a Comment