വിരഹം
ശ്യാമ മേഘം നിറഞ്ഞ വാനിൽ നീ
സ്നേഹദ്രമായൊരു പൂ മഴയായ്
കണ്ടില്ലാരുമെന്റെ കണ്ണിൽ നിന്നും വറ്റി
ഒഴുകിയ നീർകണങ്ങൾ
കാവലായി നിന്ന കുളിർ കാറ്റോ തുടങ്ങിനാൾ
രുദ്ര താണ്ഡവത്തിന്റെ വായ്ത്താരികൾ
കാലം തകർത്തൊരാ എൻ്റെ പ്രേമം
ഇന്ന് ദേഹി വെടിഞ്ഞൊരാ ദേഹമായി
പൊയ്‌നാടകം നിറഞ്ഞാടുന്ന പ്രണയമേ
ചതിയായി ചാമ്പലായി ശാപവാക്കായി
നിസ്സഹായനായി നിന്ന നേരം ഇന്നെൻ
നിഴലുമേ മേഘമെടുത്തു പോയി
മിന്നൽ പിണർപ്പായി നീ തൊടുത്ത-
സ്ത്രങ്ങൾ നെഞ്ചിനെ കീറി മുറിച്ചീടവേ
ഓർമ്മതൻ താളുകൾ മറനീക്കി വന്നിതെൻ
മിഴിമുന്നിൽ ആഹ്ലാദ നിർത്തമാടി
ആനന്തമല്ല എനിക്കേകി അന്നവ
യോഗ ഭാവത്തിന്റെ മൂക ഗീതം
അകലെനിന്നെങ്ങോ കേൾക്കുന്ന നിലവിളിക്കാ-
തോർക്കുവാൻ പോലും അനുവദിക്കാതെ
വീശി തകർക്കുന്ന കാഠിന്യമായി ഈ
കാഹള ഭീഷമമായി ഈ രാത്രിയിൽ
ഉഴലുന്ന മാനമിതിൽ നിറയെ തേങ്ങലായി
ഇവയെ തകർത്തു ഞാൻ നീങ്ങീടവേ
അങ്ങകലെ ഏതോ കൊമ്പിൽ തെളിയുന്നു
എൻ കുടുംബവും കൂട്ടുകാരും
ഇല്ല പൊഴിക്കില്ല ഞാൻ ഒരുതുള്ളി രക്തവും
ഇനിയെനിക്ക് ജീവിക്കണം
അകമേ വെന്തു തീരുമ്പോഴും പുറമെ
ചിരിക്കുവാൻ ഏകണം രക്ഷ
കാത്തിരിക്കുന്നവർക്കായി ഈ ജന്മം
കാലമേ മായ്ച്ചിട് ഈ കൈപ്പുനീർ
No comments:
Post a Comment