പ്രണയിനി
അന്നൊരുനാളിൽ നിൻ മുഖമത് കാൺകെ
എന്തോ മൊഴിയുവാൻ മനവും വിങ്ങി
നീയന്നു മൊഴിയുന്ന വാക്കുകളെല്ലാം
ആത്മാവിൽ കോറിയ ഗീതികളായി
പിന്നെയും പിന്നെയും നിൻ മൊഴിയെല്ലാം
കേൾകുവാനായി ഞാൻ കാതോർത്തു നിൽപ്പു
അന്നൊരു യാത്രയിൽ നീ തന്ന മോദം
എന്നുമെൻ കൂടെയായി വേണമെൻ തോഴി
അന്നൊരു സന്ധ്യയിൽ ഞാൻ കണ്ട സ്വപ്നം
നിന്നിലെ ഭാവങ്ങളായിന്നു മാറി
നീളുന്ന നാഴികയെല്ലാം നിമിഷാർഥമായിന്നു മാറി
വാക്കത്തിന് ശക്തിയിൽ എന്നും കാതോരം സുന്ദരമായി
ഈ വഴി താരകളെന്നും നിൻ വരവിനായി പൂത്തു
അരുമയാം സ്നേഹത്തിന് പുഷ്പം
ഉദ്യാന ഭൂമിക പുൽകി
ആശങ്കയോടിന് ഞാനും
എൻ സ്നേഹമേ നിന്നെ ഓർത്തു
ഇനിയും രോദനം നല്കാൻ
പേമാരിയായി നീ ചൊരിയുമോ
ആശിച്ചു പോയൊരു പൂവിന്റെ ഇതളിൽ
വണ്ടായ് മാറുവാൻ കഴിയുമോ നിത്യം
കണ്ണീർ പൊഴിയാതെ എന്നും തീർക്കണം
വസന്തമാം പുഷപകാലം
No comments:
Post a Comment