ഒരു യാത്ര
ചിങ്ങ പുലർകാലേ വന്നു വെണ്മ ചിരിയോടെ
ഒഴുകും കാറ്റിനെ കീറിമുറിച്ചതാ പാഞ്ഞു പതിവായി
ലക്ഷ്യമത്തെത്തുവാൻ ഒരു പിടി കൂട്ടർ കൂട്ടായി
ആഹാ കൂട്ടർക്കൊക്കെയും സന്ധത സഹചാരി
ഘടികാരങ്ങൾ കൂടലും കുറയലും ആഹാ പതിവായി
കാണാതാകുമ്പോൾ ആഹാ വിളികളും ഉണർവായി
ഈ ചില്ലതൻ തണലിൽ സൗഹൃദം കൂടേറി
ഒരുചില്ലയിൽ പ്രണയവുമയ്യ ഇടയിൽ വരവായി
ആഘോഷത്തിന് ശങ്കൊലികൾ മാറ്റൊലി കൊണ്ടീട്
ആഹ്ലാദത്തിന്റെ ചിറകടികൾ ആഹാ ആനന്ദം
ഒരു ചിലർ തന്നുടെ ച്ചുണ്ടു വിരലിൽ ലോകം ചുറ്റുമ്പോൾ
അടുത്തിരിക്കും മാനവ ഹൃദയം എന്തെന്നറിവില്ല
മരണം മുന്നിൽ കാണുമ്പോൾ ചൂണ്ടു വിരൽ അത് മതിയാകില്ല
കാഴ്ചക്കുള്ളിൽ നിൽക്കുന്നവരെ നിന്നെ കാക്കുള്
ഓർക്കുക നീയാ യാത്രയിൽ എങ്ങോട്ടാണെന്ന്
ച്ചുണ്ടുവിരലിനോ അതിനു വിശ്രമമേകീട്
മൗനം വെടിഞ്ഞീടു നന്നായി സംസാരിച്ചീട്
പുഞ്ചിരി തൂകിട് എങ്ങും സന്തോഷം അത് വിടരട്ടെ
വേണം ചിരിയോടെ വന്നവൻ അയ്യാ ആഹ്ലാദം
എന്നും കാണും അവൻ നമ്മളെ ലക്ഷ്യത്തെത്തിക്കാൻ
test
ReplyDelete