Monday, May 7, 2018

Malayalam Kavitha Nayanam

നയനം

നീല വിരിച്ചൊരാ ആകാശവീഥിയിൽ
എന്നും കുളിർക്കുന്ന കാഴ്ചയായി
ഒരു നേരമെന്നുടെ ഉള്ളിന്റെ ഉള്ളിലെ
ദീപം  ജ്വലിക്കുന്ന സ്നേഹമായി
കാർവണ്ട്  മൂളിപറന്നൊരാ പൂവിലും
ദൃശ്യമേ നീയും ചലിച്ചു മെല്ലെ
പച്ചയിൽ തീർത്തൊരു ഹരിതാഭ ഭംഗിയോ
മോദം വിടർത്തുന്നു വെണ്മയോടെ
വെന്പട്ടു തൂവലുടുത്തോരാ നേരമോ
മോഹിക്കുവാനെനിക്കുൾ വിളിയായി
നല്ല കാഴ്ചകൾ എന്നിലേക്കെത്തിച്ച
നയനമേ നീ തന്നെ ജീവതാളം
എന്നാലിന്ന് മാറുന്നു  കാഴ്ചകൾ
ചോരതൻ പാടുകൾ ഭൂവിലെങ്ങും
കുടിലത നിറയുന്ന വഴിത്താരയിൽ
കണ്ണീർ കാഴ്ചകൾ പെരുകുന്നിതാ
തല്ലികെടുത്തുന്ന യൗവന ജീവിതം
ഇരുളിലെ നയനങ്ങൾ തേടുന്നിതാ
അന്ധകാരം നിറഞ്ഞാടുന്ന കോണിൽ
കാഴ്ചക്ക് സ്ഥാനമൊട്ടില്ലതാനും
ആരെയോ തേടി അലയുന്ന നേരമെൻ
വീക്ഷണകോണുകൾ തെന്നി നീങ്ങി
ശാപവർഷത്തിന്റെ വാക്കുകളുയരുമ്പോൾ
ഒരു കയർ താങ്ങിലായി ആടുന്ന ജന്മം
ഒരു കണ്ണിലൂടെ ഞാൻ കാണുന്ന കാഴ്ചകൾ
പലതായി മാറുന്ന വൈവിധ്യമേ
നല്ലൊരു കാഴ്ചകൾ മാത്രമേ കാണുവാൻ
ഇനിയെന്തു തപമോ  ചെയ്യേണ്ടു ഞാൻ 

No comments:

Post a Comment

MALAYALAM KAVITHAKAL

 അവൾ  ശാന്തമായി പെയ്യുന്ന മഴയുടെ കുളിർമയിൽ  ഞാൻ അവളെ ഓർത്തു പോകുന്നു നനുത്ത കാറ്റായ് വന്നെൻ  കവിൾ തടത്തിൽ തഴുകിയ  ചുംബനത്തിങ്കൽ അവളുടേതായിരു...