കലാലയം
സ്നേഹ വർണങ്ങൾ പൂത്തുലഞ്ഞീടും
എന്റെ പൊൻ വീഥിയിൽ
അക്ഷര തിങ്കൾ ഇതൾവിടർത്തുന്ന
സ്നേഹമാം
വീഥിയിൽ
ഒരു മലർ പക്ഷി പാടിയാടുന്ന
മധുരമാം
ഗീതികൾ
ആശയോടെയായി
മോദമോടെയായി
എത്തുമെന്നുമെന്നും
അഴകിന്
വർണമായി
എൻ കലാലയം
അറിവിന്
ലോകമായി
ഈ കലാലയം
സൗഹൃദത്തിന്
മധുരമായെത്തി
എത്രയോ
കൂട്ടുകാർ
അലകളായിനി
കടലിൽ മീതെ
ഒഴുകുവാൻ മോഹമായി
ഏതോ നിലവിൽ അറിയുവാൻ
ദാഹമായി
സൗരഭം വീശുമോ എൻ
പൊൻ മലർ വാടിയിൽ
നിറയും
സ്നേഹമായി
എൻ കലാലയം
പുലരും
പുണ്യമായി
ഈ കലാലയം
ആശയത്തിന്
അലകടലായിന്നുണരുമീ
ചിന്തകൾ
നവയുഗത്തിന്റെ കാവലാകുന്നു
പുതിയൊരു
ചിന്തകൾ
ഉണരുമീ
ഭൂവിൽ പുതിയൊരുന്മാദവും
ആശയാൽ ദീപ്തമായി
ഒന്നു ചേരുന്നു
നാം
വിടരും
പുലരിയായി
എൻ കലാലയം
തഴുകും
തെന്നലായ്
ഈ കലാലയം
No comments:
Post a Comment