നഷ്ടയാമങ്ങൾ
മഴ പെയ്തു തോർന്നൊരാ രാവിൽ
എനിക്കെത്ര
മൗന സംഗീതങ്ങൾ ഇതൾ വിടർത്തി
നിന്നോർമ പുൽകി തളർന്നോരാ
മുഖമിന്നു
വാടിയ പൂവുപോൽ നിഷ്പ്രഭമായി
എങ്ങോ നീ വന്നു തീർന്നോരാ
ജാലകം
അന്ധമാം ഇരുളിലായി മാഞ്ഞുവെന്നോ
എൻറെ സ്വപ്‌നങ്ങൾ എല്ലാം മറഞ്ഞുവെന്നോ
അർദ്ധയാമങ്ങളിൽ പുലരുന്ന സ്വപ്‌നങ്ങൾ
അസ്തമിക്കുന്നൊരാ പകല്പോലെ
പാടാത്ത പാട്ടിന്റെ പാലാഴിയിൽ
വീണുലയുന്ന തേങ്ങലായി എൻ അധരം
താളം തെറ്റിയ രാഗത്തിൽ ഇശലുപോലെ
കാൽ കുഴയുന്ന പാതയിൽ ഞാനേകനായി
കാർമേഘമലയുന്ന ഗഗനത്തിലെ
വെൺമേഘമായ് നീ വരാൻ
കാതോർത്തു ഞാൻ
കണ്ണീർ പുഴ തന്നിലൊഴുകീടിലും
നിൻ സാന്ത്വന സ്പർശം ഞാൻ തേടുന്നു
എന്നും ഇന്നെന്റെ നെഞ്ചിലായി നീ
നിൻ വരവൊന്നു കേൾക്കാൻ കാതോർത്തു ഞാൻ
No comments:
Post a Comment