അമ്മ
വിടരും ചുണ്ടിൽ ഒഴുകും വാത്സല്യം
എൻ ഇമകൾ തെളിയാനായി ഇനി
ദിനമോ വിടരാനായി അരികിൽ നിൻ
കാര്യമെന്നും അറിയുന്നു ഞാൻ അമ്മെ
വിനയത്തിൻ പ്രതിരൂപ്പം നൽകുമെന്ന
പൊരുളായ് മിന്നും വിളക്ക്
മൊഴിയും വാക്കുകളിൽ പ്രഭകൾ ചൊരിയാനായി
താരാട്ടിൻ ഈണങ്ങൾ എൻ കാതിൽ പകരുന്ന
മായും സന്ധ്യകളിൽ തെളിയും നിറ ദീപം
തിരിനാളം എൻ നെഞ്ചിൽ വർണത്തിൽ പുലരാനായി
ഭഗവൻ തൻ തുണ നേടാൻ നാവിൽ അമൃതായി
മോഹത്തിൽ തൂവലുകളായി ആത്മാവിന് അഴകായ്
ഇടറും കാലടിയിൽ താങ്ങുന്നേൻ കരമെന്നും
കഥയായി മൊഴിയുന്നു നേരിന് വഴിയേകാൻ
പാറും പറവകളിൽ കാണും ആശ്ചര്യം
മടിമേൽ ചായുമ്പോൾ ലോകം കൈകുമ്പിളിൽ
വരമായി വന്നെന്തോ ഭൂമി തൻ ഭേരി നീ
ഇനിയെൻ കൂടെ നീ തായേ പുലരേണം
No comments:
Post a Comment