നവവധു
വർണം വിടർത്തിയ നിറ ചായയിൽ
തെളിയുന്നു നിൻ മുഖം ഏഴഴകായ്
ഇരുളാർന്ന നേരവും കാണുന്നു നിന്നെ ഞാൻ
കേൾക്കുന്നു വീണ്ടും നിൻ ലയമാധുരി
അരുവിതൻ ഈണമായി എൻ മനം ഒഴുകവേ
ആലോലമായി നിന്റെ മൊഴിമുത്തുകൾ
അകലുവാനേറെ ഞാൻ ആശികയെങ്കിലും
അകലാത്തൊരോർമകൾ തെളിയുന്നിതാ
മംഗല്യ മോതിര എന്ന് ഞാൻ ഓമനേ
എന്ന് ഞാൻ അണിയിക്കും പുണ്യമായി
എന്നുമെൻ ഉള്ളിൽ നീ മാത്രമാകവേ
നീ എൻറെ ജീവനിൽ അലിഞ്ഞു മെല്ലെ
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete