Monday, September 24, 2018

Nurse - Malayalam Kavitha

ഭൂമിയിലെ മാലാഖ 



അന്നാ വഴിയിൽ ഒരിളം പൂവുമായി ,
നീര്മിഴി തൂക്കിയന്നവനടുത്തു.
ഓർമ്മതൻ സ്മാരക കോട്ടകൾ  കാണവേ,
ഹൃദയമിടിപ്പതു വേഗത്തിലായി.

പട്ടം പോലെ പറന്നോരെൻ ജീവിതം,
തകിടം മറിച്ചൊരാ ദിനമോർക്കവേ.
അമ്മ തൻ സ്നേഹം കാർനെടുത്തന്നതാ,
വിധി എന്നെ നോക്കി പുഞ്ചിരിച്ചു.

ഉള്ളിൽതീമഴ കോരിയിട്ടുള്ളൊരാ,
കാഴ്ചകൾ മുന്നിൽ പുനർജനിക്കേ.
നെറ്റിയിൽ ചുടുചുംബനം നല്കിയെന്നമ്മ,
നടന്നകലുന്നു എന്നേക്കുമായി.

ധാത്രിതൻ കർത്തവ്യം പൂർത്തിയാക്കാനമ്മ,
തനുവിലെ ക്ഷീണമോ നിഷ്പ്രഭമാക്കി.
രോഗ ശയ്യയിൽ പിടയുന്ന ജീവനെ,
കൈപിടിച്ചുയർത്തുവാനായി  നിൻ ജന്മം.

ഭൂമിയിൽ പിറന്നൊരു മാലാഖയായി നീ,
സൗഖ്യമിന്നേകുന്നു ഏവർക്കുമായി.
എവിടെനിന്നോ വന്ന ഇരുളിലെന്റെകൈകൾ,
നിന്റെ ചിറകിനെ പിടിച്ചുകെട്ടി.

മരണ ശയ്യയിൽ പിടയുന്ന നേരമേ,
മറന്നില്ല  അമ്മെ നീ ഈ കുഞ്ഞിനെ.
താതൻ തൻ കൈകളിൽ ഏല്പിച്ചു ഞങ്ങളെ,
ഇഹലോകം പൂകി നീ  താരമതായ്.

ഹൃദയം നുറുങ്ങുന്ന വേദനയോടമ്മേ,
അര്പിപ് ഞാനെൻ ബാഷ്പാഞ്ജലി.
ലോകം മുഴുവൻ ഓര്മിക്കപെട്ടു നീ,
സ്നേഹ നിധിയാം എന്റെ തായേ.  

Saturday, May 19, 2018

malayalam kavitha oru yathra

ഒരു യാത്ര  


ചിങ്ങ പുലർകാലേ വന്നു വെണ്മ ചിരിയോടെ 
ഒഴുകും കാറ്റിനെ കീറിമുറിച്ചതാ പാഞ്ഞു പതിവായി 
ലക്ഷ്യമത്തെത്തുവാൻ ഒരു പിടി കൂട്ടർ കൂട്ടായി 
ആഹാ കൂട്ടർക്കൊക്കെയും സന്ധത സഹചാരി 
ഘടികാരങ്ങൾ കൂടലും കുറയലും ആഹാ പതിവായി 
കാണാതാകുമ്പോൾ ആഹാ വിളികളും ഉണർവായി 
ഈ ചില്ലതൻ തണലിൽ സൗഹൃദം കൂടേറി
ഒരുചില്ലയിൽ പ്രണയവുമയ്യ ഇടയിൽ വരവായി 
ആഘോഷത്തിന് ശങ്കൊലികൾ മാറ്റൊലി  കൊണ്ടീട്‌ 
ആഹ്ലാദത്തിന്റെ ചിറകടികൾ ആഹാ ആനന്ദം 
ഒരു ചിലർ തന്നുടെ ച്ചുണ്ടു വിരലിൽ ലോകം ചുറ്റുമ്പോൾ 
അടുത്തിരിക്കും മാനവ ഹൃദയം എന്തെന്നറിവില്ല
മരണം  മുന്നിൽ  കാണുമ്പോൾ ചൂണ്ടു വിരൽ അത് മതിയാകില്ല 
കാഴ്ചക്കുള്ളിൽ നിൽക്കുന്നവരെ നിന്നെ കാക്കുള്
ഓർക്കുക നീയാ യാത്രയിൽ എങ്ങോട്ടാണെന്ന് 
ച്ചുണ്ടുവിരലിനോ അതിനു വിശ്രമമേകീട് 
മൗനം വെടിഞ്ഞീടു നന്നായി സംസാരിച്ചീട് 
പുഞ്ചിരി തൂകിട് എങ്ങും സന്തോഷം അത് വിടരട്ടെ 
വേണം ചിരിയോടെ വന്നവൻ അയ്യാ ആഹ്ലാദം 
എന്നും കാണും അവൻ  നമ്മളെ ലക്ഷ്യത്തെത്തിക്കാൻ 

Malayalam kavitha navavadhu

നവവധു 


വർണം വിടർത്തിയ നിറ ചായയിൽ 
തെളിയുന്നു നിൻ മുഖം ഏഴഴകായ് 
ഇരുളാർന്ന നേരവും കാണുന്നു നിന്നെ ഞാൻ 
കേൾക്കുന്നു വീണ്ടും നിൻ ലയമാധുരി
അരുവിതൻ  ഈണമായി എൻ മനം ഒഴുകവേ 
ആലോലമായി നിന്റെ മൊഴിമുത്തുകൾ 
അകലുവാനേറെ ഞാൻ ആശികയെങ്കിലും 
അകലാത്തൊരോർമകൾ  തെളിയുന്നിതാ
മംഗല്യ മോതിര എന്ന് ഞാൻ ഓമനേ 
എന്ന് ഞാൻ അണിയിക്കും പുണ്യമായി 
എന്നുമെൻ ഉള്ളിൽ നീ മാത്രമാകവേ 
നീ എൻറെ ജീവനിൽ അലിഞ്ഞു മെല്ലെ   

kurinji malayalam kavitha

കുറിഞ്ഞി 


കരയുന്ന മേഘമേ  എന്തേ ജലബാഷ്പം 
ഒരു തുള്ളിയായെൻ അരികിൽ വന്നില്ല
ചുട്ടുപൊള്ളുന്നൊരെൻ ഭൂമികയിൽ 
ചെറു പനിനീര് നീ തൂകാത്തതെന്തേ 
വറ്റിവരണ്ടൊരെൻ ഇടറുന്ന ഗദ്ഗധ 
വീജിയോ  നിൻ പ്രിയ രാഗമായി 
ഒളിയമ്പ് തൂകുന്ന സൂര്യന്റെ തേജസ്സോ 
ഇന്നെനിക്കന്യമായി മാറുന്നിതാ
ആരും കൊതിക്കുന്ന യൗവന തീഷണയിൽ
മണ്ണോടടിയുമോ ഞാൻ എന്നുമെന്നും 
ഒരു കുളിർ കാറ്റുമേ വന്നതില്ല
എൻറെ തളിരില പോകുന്ന യാമങ്ങളിൽ 
മൊട്ടിട്ടു പൂവിട്ടു കൈകുവാനില്ല തെല്ലും ആശയും 
ജീവൻ വെടിയാതെ നിൽക്കണമെത്രയെ 
വീർപ്പുമുട്ടിക്കുമി ജാലകച്ചില്ലുകൾ 
അപലയാം എൻ മുന്നിൽ മതിലുകളായി 
കോൺക്രീറ്റ് തീർത്തൊരാ മാളിക-
യ്ക്കൂളിലായി വറ്റുന്നു ജീവനും 
സ്വാതന്ത്ര മോടെന്നുമി ഭൂമിയിൽ 
ജീവിക്കുവാനൊരു വരമരുളു 
കാഴ്ച്ചതാണ് തീരാത്ത പൊൻവസന്തം 
തോരാതെ പെയ്യുനി നിത്യമെന്നും 


 

malayalam kavitha pranayini

പ്രണയിനി 

അന്നൊരുനാളിൽ നിൻ മുഖമത് കാൺകെ 
എന്തോ മൊഴിയുവാൻ മനവും വിങ്ങി
നീയന്നു മൊഴിയുന്ന വാക്കുകളെല്ലാം
ആത്മാവിൽ കോറിയ ഗീതികളായി 
പിന്നെയും പിന്നെയും നിൻ മൊഴിയെല്ലാം 
കേൾകുവാനായി ഞാൻ കാതോർത്തു നിൽപ്പു
അന്നൊരു യാത്രയിൽ നീ തന്ന മോദം
എന്നുമെൻ കൂടെയായി വേണമെൻ തോഴി 
അന്നൊരു സന്ധ്യയിൽ ഞാൻ കണ്ട സ്വപ്നം 
നിന്നിലെ ഭാവങ്ങളായിന്നു മാറി 

നീളുന്ന നാഴികയെല്ലാം നിമിഷാർഥമായിന്നു മാറി 
വാക്കത്തിന് ശക്തിയിൽ എന്നും കാതോരം സുന്ദരമായി 
ഈ വഴി താരകളെന്നും നിൻ വരവിനായി പൂത്തു
അരുമയാം സ്നേഹത്തിന് പുഷ്പം 
ഉദ്യാന ഭൂമിക പുൽകി 

ആശങ്കയോടിന് ഞാനും
എൻ സ്നേഹമേ നിന്നെ ഓർത്തു 
ഇനിയും രോദനം നല്കാൻ 
പേമാരിയായി നീ ചൊരിയുമോ
ആശിച്ചു പോയൊരു പൂവിന്റെ ഇതളിൽ 
വണ്ടായ് മാറുവാൻ കഴിയുമോ നിത്യം 
കണ്ണീർ പൊഴിയാതെ എന്നും തീർക്കണം 
വസന്തമാം പുഷപകാലം 

malayalam kavitha nashtayamangal

നഷ്ടയാമങ്ങൾ 

മഴ പെയ്തു തോർന്നൊരാ രാവിൽ 
എനിക്കെത്ര
മൗന സംഗീതങ്ങൾ ഇതൾ വിടർത്തി 
നിന്നോർമ പുൽകി തളർന്നോരാ 
മുഖമിന്നു 
വാടിയ പൂവുപോൽ നിഷ്പ്രഭമായി 
എങ്ങോ നീ വന്നു തീർന്നോരാ 
ജാലകം 
അന്ധമാം ഇരുളിലായി മാഞ്ഞുവെന്നോ
എൻറെ സ്വപ്‌നങ്ങൾ എല്ലാം മറഞ്ഞുവെന്നോ 

അർദ്ധയാമങ്ങളിൽ പുലരുന്ന സ്വപ്‌നങ്ങൾ 
അസ്തമിക്കുന്നൊരാ പകല്പോലെ 
പാടാത്ത പാട്ടിന്റെ പാലാഴിയിൽ 
വീണുലയുന്ന തേങ്ങലായി എൻ അധരം
താളം തെറ്റിയ രാഗത്തിൽ ഇശലുപോലെ 
കാൽ  കുഴയുന്ന പാതയിൽ ഞാനേകനായി 

കാർമേഘമലയുന്ന ഗഗനത്തിലെ 
വെൺമേഘമായ് നീ വരാൻ
കാതോർത്തു ഞാൻ 
കണ്ണീർ പുഴ തന്നിലൊഴുകീടിലും
നിൻ സാന്ത്വന സ്പർശം ഞാൻ തേടുന്നു 
എന്നും ഇന്നെന്റെ നെഞ്ചിലായി നീ 
നിൻ വരവൊന്നു കേൾക്കാൻ കാതോർത്തു ഞാൻ 

Malayalam kavitha Agnichirakeriya swapnam

അഗ്നിച്ചിറകേറിയ സ്വപ്നം 

സ്വപ്നത്തിനപ്പുറം ചെന്നെത്തുവാൻ 
സ്നേഹ ദീപം തെളിച്ചൊരു ഗുരു വന്ദ്യനായി 
കാലത്തിനപ്പുറം ചിന്തകൾ നെയ്തു ഇന്ന് 
രാജ്യത്തിനെകുന്നു പുതു വസന്തം 
 ബാല്യകാലത്തിന്റെ ഓർമകളിൽ 
ചുടുകണ്ണീർ പകർന്നോരാ നൊമ്പരങ്ങൾ 
കഷ്ടതയിൽ നിന്നുയരുവനേകുന്നു 
ആത്മവിശ്വാസമെൻ ഉയിരിൽ 
പത്രത്താളുകൾ ചേർത്തന്നു നെയ്തൊരാ  
വിജ്‍ഞാനതിന്റെ അക്ഷരങ്ങൾ 
രോദനത്തിലും  സ്വപ്‌നങ്ങൾ കൊണ്ടൊരു 
കൂടാരമേ തീർത്തു വിദ്യായത്താൽ
കൃത്യനിഷ്ഠതൻ ജീവിതതാളത്തിൽ
ഉയരങ്ങൾ കീഴെയായി വന്നു നിന്ന് 
പുസ്തകത്തിന്റെ തൊഴാനായി മാറിലും 
എളിമതൻ പാത്രമായി നിന്ന് മെല്ലെ 
കുട്ടികൾക്കെന്നുമേ സ്നേഹാദ്ര ഹൃദയമായി 
ഒന്നും മറക്കാത്ത തോഴനായി
പരമോന്ന സ്ഥാനത്തിനർഹൻ ആകിടിലും 
ജനകീയ പാത്രമായി മാറി നിന്ന് 
അഗ്നിച്ചിറകുകൾ പാറിപറന്നതും 
അസുലഭ വാക്യത്തിന് സ്നേഹതീരം 
അദ്ധ്യാപനത്തിന്റെ മഹിമകൾ തേടുന്നു 
ഗുരുവന്ധ്യനാകാൻ കൊതിച്ചോറി മനം 
ഒടുവിലായി ആശപോലെ അസ്തമിച്ചീടിലും 
മായാതെ നില്കുന്നു മനസുകളിൽ 
അഗ്നിച്ചിറകുകൾ കൊഴിയുന്നു നിത്യമായി 
ബാഷ്പാശ്രു പുഷ്പങ്ങൾ സ്മരണയായ് 
കുതിച്ചുയർന്നോരാ ആശയ ശീലുകൾ
കുതിപ്പിന് മേകുന്നു നാടിനായി 
തുറന്നിട്ട വഴികൾ അടയാതിരിക്കിലും 
നിത്യമാം ചിന്തകൾ നശ്വരമായി

Friday, May 18, 2018

Malayalam kavitha amma

അമ്മ




കനിവിൻ ഉറവായി തെളിയും നിൻ സ്നേഹം
വിടരും ചുണ്ടിൽ ഒഴുകും വാത്സല്യം
എൻ ഇമകൾ തെളിയാനായി ഇനി
ദിനമോ വിടരാനായി അരികിൽ നിൻ
കാര്യമെന്നും അറിയുന്നു ഞാൻ അമ്മെ
വിനയത്തിൻ പ്രതിരൂപ്പം നൽകുമെന്ന
പൊരുളായ് മിന്നും വിളക്ക്

മൊഴിയും വാക്കുകളിൽ  പ്രഭകൾ ചൊരിയാനായി
താരാട്ടിൻ  ഈണങ്ങൾ എൻ കാതിൽ പകരുന്ന
മായും സന്ധ്യകളിൽ തെളിയും നിറ ദീപം
തിരിനാളം എൻ നെഞ്ചിൽ വർണത്തിൽ പുലരാനായി
ഭഗവൻ തൻ തുണ നേടാൻ നാവിൽ അമൃതായി
മോഹത്തിൽ തൂവലുകളായി ആത്മാവിന് അഴകായ്

ഇടറും കാലടിയിൽ താങ്ങുന്നേൻ കരമെന്നും
കഥയായി  മൊഴിയുന്നു നേരിന് വഴിയേകാൻ
പാറും പറവകളിൽ കാണും ആശ്ചര്യം
മടിമേൽ ചായുമ്പോൾ ലോകം കൈകുമ്പിളിൽ
വരമായി വന്നെന്തോ ഭൂമി തൻ ഭേരി നീ
ഇനിയെൻ കൂടെ നീ തായേ പുലരേണം

Malayalam kavitha kathiruppu

കാത്തിരിപ്പ് 


പുലരിയിൽ തഴുകുമീ 
കുളിരു പോലെ നീ 
പൊഴിയുമി തുള്ളിപോൽ
തരളമാം മനം 
വിടരും കനവിൽ 
വിരിയും നിനവിൽ 
ഉണർവായി നീ എന്നെന്നും 

തീരങ്ങൾ തഴുകി 
അരുവി ഒഴുകി 
പ്രേമാദ്ര മോഹങ്ങളായി 
രാഗാധരം ഈ നേരം 
സംഗീത ശാലീനം 
മായാത്തൊരീണങ്ങളായി
പൊൻതൂവൽ കൊണ്ടെന്നും 
പൂജിക്കാം നിന്നെ ഞാൻ 
പ്രണയമാമി യാമങ്ങളിൽ 
കാലങ്ങൾ പോയാലും 
മായില്ല മറക്കില്ല 
ജീവന്റെ ഹേമന്തമേ 
ഇലകൾ കോഴിയും 
ശിശിരമെന്ന്നും
ഇന്നെന്റെ യാമങ്ങളായി
ഇനിയും നിൻ മുഖമെന്നും 
മനതാരിൽ മിന്നുമ്പോൾ 
ഉയിരിൽ നീ ചേര്ന്നുവോ 

malayalam kavitha pranayanombaram

പ്രണയ നൊമ്പരം 


തിരതല്ലും അലപോലെയെൻ 
മാനമിന്നു വിങ്ങവേ 
ആളൊഴിഞ്ഞ വീഥിയിലൂടെയെൻ 
മോഹങ്ങൾ യാത്രയായി 
കാർമേഘമെങ്ങോ നിന്ന് 
തോരാത്ത ബാഷ്പമായ് 
അകലുന്നു വേദനയോടെ 
അരികിലെന് ഓർമ്മകൾ 
മായും നിൻ സ്നേഹം 

മറയും വർണങ്ങൾ 
എന്നെന്നും മിഴിവാര്ന് 
നനയും രാവുകൾ 
ചക്രവാകത്തിൽ മറയും 
സൂര്യന് പകലെന്ന പോൽ 
സുപ്രഭാതത്തെ പുൽകും 
ചന്ദ്രന്റെ കിരണങ്ങൾ പോൽ 
അകലെയായി മറയും സ്നേഹം 
ഇനിയുമെത്തുകയില്ലലോ 

ഇത്രനാൾ ഞാൻ കണ്ടൊരാ 
സ്വപ്ങ്ങളെന്നുമേ 
നിൻറെ മുഖ സൗന്ദര്യ ശോഭകൾ
ഇനിയുന്നു ഞാൻ കാണും 
സ്വപ്‌നങ്ങൾ എന്നുമേ 
അറിയാത്ത സൗന്ദര്യ ശോഭകൾ 
എങ്കിലും കാണും വെളിച്ചം 
ജീവനായി തെളിയും വെളിച്ചം 

Malayalam kavitha aasrayadeepam

ആശ്രയദീപം 

ദൂരങ്ങൾ തേടി അലഞ്ഞീടിലും 
കാണാത്ത തീരങ്ങൾ തേടിടിലും
എന്നുമെന്നും രക്ഷയേകി 
സ്നേഹനാഥൻ തുണയേകുന്നു 
എൻ യേശുനാഥൻ തുണയേകുന്ന്

കാലത്തിന്  നാള് വഴി പൊഴിയുമ്പോഴും 
ശാന്തി അകലെയായി മാറുമ്പോഴും 
ആശ്രയത്തിന് ശക്തിയായെൻ 
ജീവനാഥനെ തേടുന്നു ഞാൻ 
മാനവ ഹൃദയത്തിന് അൾത്താരയിൽ 
നിത്യ ഭാവമായി വിരിയുന്നവൻ 
ജീവനാമെൻ യേശുനാഥൻ 
സ്നേഹമായിന്നുയരുന്നിതാ 

കപടലോക സഞ്ചാരികൾ 
അവർ നശ്വരമാക്കുന്ന യൗവനങ്ങൾ 
ഉണർവിനും മോഹം നെഞ്ചിലത്തേറ്റി
കൗമാര പുഷ്പമേ വിരിഞ്ഞീടുക 
എന്റെ നാഥൻ തൻ നാമത്തിൽ വിരിഞ്ഞീടുക 
ജീവനും എൻ കാഴ്ചയും 
ലോകവും നിൻ ദാനമായി 
പാടിയുണരും ഗീതമായെൻ 
ജീവ നാഥാ വന്നിടണേ 
രചന : ജോൺ ഫിലിപ്പ് 

Malayalam Kavitha Avalkai

അവൾക്കായി 

എൻ നെഞ്ച് തുടിക്കുന്നു 
എനിമകൾ കേഴുന്നു 
ഒരു നോക്ക് കാണുവാൻ 
എൻ പ്രിയ സഖിയെ
ഹൃദയത്തിലെന്നും നിൻ 
കരലാളനം ഒരു മയിൽ 
പീലിയായുയർണീടവേ 
അറിയുന്നു ഞാൻ എൻ 
ദിവ്യാനുരാഗത്തിന് കാർമുകിൽ 
തൂകുമ വസന്തകാലം 

ഒരുപാടു ദൂരെ നിന്ന് 
ഒരു നൂറു സ്നേഹമായി നാം 
എന്നിലെ ഹൃദയത്തിൽ 
ലയമാധുരി നിന്നിലെ 
താളമായി മാറിടവേ 
സ്നേഹദ്രമാകുമീ സായാഹ്‌ന 
വേളകൾ എന്നും നിൻ ഭാവമായി 
തീരുന്നിതാ 

സ്വപ്ന വസന്തത്തിന് ആന്തോളനം 
അനുപമ തീരമായി ഇതൾ വിരിക്കെ 
ആലോല മാകുന്ന നിന്റേയി
ഓർമകൾ നെഞ്ചിൽ വിരുന്നു വന്നു 
തോരാത്ത നീര്മഴ പോലെ 
മായാത്ത മഴവില്ലു പോലെ 
അറിയാതെ നിന്നിലായലിഞ്ഞു
ചേരാൻ വീണ്ടും മോഹിക്കയായി 

Malayalam kavitha aathmasakhi

ആത്മസഖി 


സ്നേഹമായി വന്നു നീ 
മോഹമായി നിന്ന് നീ 
എന്നുമെൻ നെഞ്ചിൽ
പൂവിടും  വർണമായി
ഓർമ്മകൾ എന്നും നെഞ്ചിൽ 
ആനന്ദമേകുന്നു 
ഒരു നോക്ക് കാണുവാനെൻ 
ഇമകൾ കേഴുന്നു 

അറിയില്ല പ്രിയതോഴി ഇത്രമേൽ 
നിന്നെ ഞാൻ സ്നേഹിപ്പൂ
കുളിർകാറ്റിൽ അലയും നീർപോൾ 
നിൻ മുഖം ശോഭമായി
ഇരുളിന്റെ മറവിൽ പോലും 
നിന്നെ ഞാൻ തേടുന്നു 
എന്ന് വരുമെൻ പ്രിയസഖി 
നീ വർണ്ണമെഴും വിതറുവാനായി 

സ്നേഹം നിറയും രാവുകളിൽ 
നിൻറെ സൗരഭം വീശവേ  
നിനവിൽ ഞാനുമെൻ രാഗവും 
നിൻറെ ജീവനായി മാറുന്നിതാ
ഹിമ മഴയായ് നിൻ സ്നേഹാമൃതം 
നറു മൊഴി തെന്നലായ് ഒഴുകി വന്നു 
ആത്മാവിൽ ഒഴുകിടും നിൻറെ 
ഹാസവും  

Malayalam kavitha Viraham

 വിരഹം


ശ്യാമ മേഘം നിറഞ്ഞ വാനിൽ നീ
സ്നേഹദ്രമായൊരു പൂ മഴയായ് 
കണ്ടില്ലാരുമെന്റെ കണ്ണിൽ നിന്നും വറ്റി 
ഒഴുകിയ നീർകണങ്ങൾ 
കാവലായി നിന്ന കുളിർ കാറ്റോ തുടങ്ങിനാൾ 
രുദ്ര താണ്ഡവത്തിന്റെ വായ്ത്താരികൾ 
കാലം തകർത്തൊരാ എൻ്റെ പ്രേമം 
ഇന്ന് ദേഹി വെടിഞ്ഞൊരാ ദേഹമായി 
പൊയ്‌നാടകം നിറഞ്ഞാടുന്ന പ്രണയമേ 
ചതിയായി ചാമ്പലായി ശാപവാക്കായി 
നിസ്സഹായനായി  നിന്ന നേരം ഇന്നെൻ 
നിഴലുമേ മേഘമെടുത്തു പോയി 
മിന്നൽ പിണർപ്പായി നീ തൊടുത്ത-
സ്ത്രങ്ങൾ  നെഞ്ചിനെ കീറി മുറിച്ചീടവേ 
ഓർമ്മതൻ താളുകൾ മറനീക്കി വന്നിതെൻ
മിഴിമുന്നിൽ ആഹ്ലാദ  നിർത്തമാടി 
ആനന്തമല്ല എനിക്കേകി അന്നവ
യോഗ ഭാവത്തിന്റെ മൂക ഗീതം 
അകലെനിന്നെങ്ങോ കേൾക്കുന്ന നിലവിളിക്കാ-
തോർക്കുവാൻ പോലും അനുവദിക്കാതെ 
വീശി തകർക്കുന്ന കാഠിന്യമായി ഈ 
കാഹള ഭീഷമമായി ഈ രാത്രിയിൽ 
ഉഴലുന്ന മാനമിതിൽ നിറയെ തേങ്ങലായി 
ഇവയെ തകർത്തു ഞാൻ നീങ്ങീടവേ 
അങ്ങകലെ ഏതോ കൊമ്പിൽ തെളിയുന്നു 
എൻ കുടുംബവും കൂട്ടുകാരും 
ഇല്ല പൊഴിക്കില്ല ഞാൻ ഒരുതുള്ളി രക്തവും 
ഇനിയെനിക്ക് ജീവിക്കണം 
അകമേ വെന്തു തീരുമ്പോഴും പുറമെ 
ചിരിക്കുവാൻ ഏകണം രക്ഷ 
കാത്തിരിക്കുന്നവർക്കായി ഈ ജന്മം 
കാലമേ മായ്ച്ചിട് ഈ കൈപ്പുനീർ 

Wednesday, May 16, 2018

Ormakal malayalam kavitha



ഓർമ്മകൾ




ഓർമ്മകൾ നെയ്തൊരാ പൊൻ പട്ടുതൂവലെൻ
മിഴികളിൽ വർണാഭ മേകിടുമ്പോൾ
നൊമ്പര ശീലുകൾ രാഗേദ്രമായിതാ
പാടി തുടിക്കുന്ന വീണഗാനം
ആകാശ മേഘമേ നീ തന്ന കാഴ്ചകൾ
ഒരു മാത്ര തെളിയുമോ പുഞ്ചിരിയായി
പിന്നിട്ട വഴികളിൽ കാണുന്നു ഞാനെൻ
മോഹവും മോഹഭംഗങ്ങലും
എങ്കിലും ഉൾത്തുടിപ്പാർന്നു തുടിക്കുന്നു
വീണ്ടുമി പാതയിൽ യാത്ര ചെയ്യാൻ
കനിവുള്ള ഹൃദയങ്ങൾ ഒന്നിച്ചു ചേർന്നിതാ
സൗഹൃദ തണലിലായി വന്നിടുന്നു
തേൻ വണ്ട് മൂളി പറന്നൊര
പ്രണയമേ നിന്നെയും ഓർക്കുന്നു ഞാൻ
ഒരു കുഞ്ഞു കൗമാര യാത്രയിൽ പൂവിട്ട
സംഗീതമേ നിൻ സ്വരമാധുരി
പുതുമഴ തന്നൊരാ ആനന്ദമെന്നുമെൻ
സിരയിലായി മെല്ലെ പടർനീടവേ
ഗുരുവെന്ന വാക്കിന് അർഥത്തിന് അപ്പുറം
ഗുണ പാഠം ഏകിയെൻ ദിനരാത്രിയും
ജ്ഞാനം അതിനൊപ്പമേ  ഉള്ളിൽ നിറഞ്ഞൊരാ
സ്നേഹമേ നീ വിളക്കായി വിളങ്ങു
നഷ്ടബോധത്താൽ നിറയും മനമേ
വിടവാങ്ങു പുതിയൊരു പടവുകൾക്കായ്
അടിവെച്ചു മുന്നോട്ടു പോകുമ്പോഴും
എൻറെ പാദങ്ങൾ ഉഴലുന്നതറിയുന്നു ഞാൻ
ക്ഷിപ്രമാം ഈയൊര ഓർമ്മകൾ മാത്രമായി
കാലത്തിനൊപ്പമേ പോകുന്നു ഞാൻ
ഇനിയും വസന്തങ്ങൾ മാറി വന്നീടിലും
മായില്ല മറക്കില്ല എന്നുമെന്നും
ആശംസയേകുന്നു കണ്ണുനീർ തുള്ളിയാൽ
വിടത്തരു സ്നേഹാദ്ര സാഗരമേ
ഇനിയും പുലരട്ടെ സൗഹൃദ പൂക്കളെൻ
ആരും കൊതിക്കുന്ന മലർവാടിയിൽ

Yesunadhan malayalam poem

യേശു നാഥൻ 



യേശു നാഥാ രക്ഷകാ 
സഹനത്തിൻ പാതകൾ തുറന്നവനെ 
രക്തം ചൊരിയുന്നി ഭൂമിയിൽ നിന്നും 
സർവ്വേശ്വരാ എന്നെ രക്ഷിക്കണേ 
എൻറെ യേശു നാഥാ രക്ഷിക്കണേ 

ദ്വേഷം നിറഞ്ഞൊരു മാനവ മനസ്സിൽ 
നീർ മഴയായ് പെയ്തിടു
ദ്വേഷം നീക്കി സന്തോഷവും കൂടെ 
സമാദാനവും  
എൻറെ യേശു നാഥാ നൽകേണമേ

തന്നെപോലെ തൻ അയൽക്കാരനെയും
സ്നേഹിക്ക എന്നരുൾ ചെയ്തവനെ 
സ്നേഹിക്കുവാനായി നല്ലൊരു ഹൃദയവും 
കൂടെ സ്നേഹവും നൽകേണമേ 
എൻറെ യേശു നാഥാ നൽകേണമേ

രചന : ജോൺ ഫിലിപ്പ് 

Friday, May 11, 2018

Malayalam Kavitha thinma

തിന്മ

കാല പുരിയിൽ ചെന്ന് കാലനോടു ചോദിച്ചു
എന്തിനെൻ പ്രാണൻ എടുത്തു അതിവേഗം
മറുപടിയായി ചൊല്ലിനാൽ കാലൻ
മാനവ ഉദ്യാനത്തിലെ മനസ്സിൽ നന്മയുള്ള പൂവ് നീ
നിന്നെ അല്ലെ അടർത്തേണ്ടു ഞാൻ
മിഴികൾ തേങ്ങിയ ഹൃദയം ഉറപ്പിച്ചു
ഇനിയുള്ള ജന്മത്തിൽ തിന്മയാം ഹൃദയമായി ജീവിക്കുക
പിന്നീട് വന്നൊരാ തലമുറയൊന്നുമേ
കണ്ടതില്ല ഭൂവിൽ ഒരിറ്റു നന്മയും

Thursday, May 10, 2018

Malayalam kavitha Unnikannan


ഉണ്ണിക്കണ്ണൻ


കണിക്കൊന്നയും മന്താരവും പൂത്തതല്ലോ നിനക്കായ്
ചെറു ചിരിയിൽ തേൻ തൂകി വന്നിടുമോ എൻ അരികിൽ 
കാർവർണം നിറഞ്ഞ നിൻ മെയ്യോ നയന മനോഹരമോ 
വേണു തൻ പല്ലവി രാഗാദ്രമായെൻ 
ചിത്തത്തിലൊഴുകി ലയിച്ചു 
അമ്മതൻ വാത്സല്യം ഏറെയായി തീരവേ 
കുസൃതികളെമവേ ചെയ്തു 
ഉരലുമായി ഓടിയും ത്രിലോകം പുല്കിയും 
അമ്മതൻ മുത്തായി നീയും 
ഗോവർധനമതു കൈകളിലേന്തി 
നാടിനു രക്ഷ നീ യേകി 
കാളിയമർദ്ദനമല്ലോ നിനക്കേകി 
വീരാളി പട്ടു എൻ കണ്ണാ 
കൂരൂരമ്മയോടന്നു നീ  ചേര്ന്ന്
സ്നേഹ കടലത്തിൽ മുങ്ങി 
രാധികമാർ കൊഞ്ചുന്ന വാക്കുകൾ 
കണ്ണൻറെ തിരുനാമമല്ലോ 
ആലിലയിൽ നീ ശയിക്കുമ്പോൾ  കണ്ണാ 
ഇലയായ് മാറുവാൻ മോഹം 
കണിക്കൊന്ന കണ്ടു നീ ആനന്ദ മൂറുമ്പോൾ
ചേർന്നിരിക്കാനെനിക്കാശ
ഇനിയെന്തു  ചെയ്യേണ്ടു ഞാൻ എൻ കണ്ണാ 
നിന്നെ പുല്കുവാനായി 
വെണ്ണ കള്ളനെ ഓർത്തോർത്തിരുന്നെന് 
ജന്മമേ സഫലമിന്നാകു

Wednesday, May 9, 2018

Malayalam Kavitha Souhridam

സൗഹൃദം



മോഹം വിടർന്നു ഇന്നീ മിഴിയിൽ
മൗനം മായുന്നു നിൻ തേൻ നിനവിൽ
കൊഴിയും ഓർമ്മകൾ തിരികെ വരുമോ
ഇനിയെൻ നെഞ്ചത്തിൽ മധുരം പകരാൻ വീണ്ടും

ഉയരുമോ ചിറകുമായി ഒരെഒരീണമായി
ഒന്നായി തെളിയുമോ മാത്രയിൽ ദീപമായി
അറിയാതെ ഉള്ളിൽ കുളിർ വീശി കാറ്റായി 
നിറയുന്നെന്നുമി സൗഹൃദം
ഇനിയെന്നെന്നുമേ വർണമായി

സൗരഭം ചൊരിയുമീ ഒരേ ഓളങ്ങളായി
ദൂരെ പൊക്കിളും നമ്മെ ചേർക്കുമി സ്നേഹമായി
മഴ വില്ലിൻ നിറമായി പ്രഭ തൂകി പതിയെ
മനതാരിൽ വിളങ്ങീടുമോ
അനശ്വരമാം ചില്ലയിൽ

Tuesday, May 8, 2018

Malayalam kavitha Alphonsamma

അൽഫോൻസാമ്മ

സഹനത്തിൻ പാതയിൽ തെളിയുന്നി തേജോരൂപം
വിരഹത്തിൻ വേദനയിൽ എരിയുന്നു പുഞ്ചിരിയോടെ 
അഗതികൾക്കെന്നും അമ്മെ ആശ്വാസമേകും സ്നേഹം 
അത്ഭുത ദീപ്തിയായി നിൽക്കുന്നു ചാരുതയോടെ 
അവിടുന്നി പ്രാർത്ഥന ഗീതം കേൾക്കണമേ നിത്യം അതെന്നും

ഈശോതൻ പ്രിയ ദാസിയായി വാണീടും അൽഫോൻസാമ്മേ
കൂരിരുളിൽ നീന്തും ഞങ്ങക്കരുളണമേ  കരതൻ വരവും 
കാലങ്ങൾ പോയി മറഞ്ഞു മാനവനോ മന്നവനായി 
തിരുമുൻപിൽ എത്തുന്നതിനോ താമസമില്ലാതെയായി 
പാപങ്ങൾ പോക്കിടുമമ്മേ രോഗങ്ങൾ മാറ്റിടുംഅമ്മേ 
തീരാത്തൊരെൻ ദുരിത കയമേ താണ്ടാൻ ഇന്നനുഗ്രഹമാകു 

വിശുദ്ധയായൊരു മാതാ കുട്ടികൾതൻ ആശ്രയമേ 
കൂട്ടാളിയായി വന്നു നേർവഴിയേ കാട്ടിടു നിത്യം 
ഇതെന്നുടെ ആഗ്രഹമല്ല ഈശോതൻ ഹിതമാണെന്നു 
മൊഴിയുമ്പോൾ കാണുന്നു അമ്മെ നിൻ സന്ദേശം 
പ്രാർത്ഥനയും കണ്ണീരായി വന്നിടും ഞങ്ങൾ സവിദേ 
അനുഗ്രഹ വര്ഷം തൂകു  നിത്യമാം ശാന്തിയായി  



രചന : ജോൺ ഫിലിപ്പ് 

Monday, May 7, 2018

Malyalam Kavitha kalalayam

കലാലയം


സ്നേഹ വർണങ്ങൾ പൂത്തുലഞ്ഞീടും
എന്റെ പൊൻ വീഥിയിൽ
അക്ഷര തിങ്കൾ ഇതൾവിടർത്തുന്ന
സ്നേഹമാം വീഥിയിൽ
ഒരു മലർ പക്ഷി പാടിയാടുന്ന
മധുരമാം ഗീതികൾ
ആശയോടെയായി മോദമോടെയായി
എത്തുമെന്നുമെന്നും
അഴകിന് വർണമായി
എൻ കലാലയം
അറിവിന് ലോകമായി
കലാലയം

സൗഹൃദത്തിന് മധുരമായെത്തി 
എത്രയോ കൂട്ടുകാർ
അലകളായിനി കടലിൽ മീതെ 
ഒഴുകുവാൻ മോഹമായി
ഏതോ നിലവിൽ അറിയുവാൻ 
ദാഹമായി
സൗരഭം വീശുമോ എൻ 
പൊൻ മലർ വാടിയിൽ
നിറയും സ്നേഹമായി
എൻ കലാലയം
പുലരും പുണ്യമായി
കലാലയം

ആശയത്തിന് അലകടലായിന്നുണരുമീ 
ചിന്തകൾ
നവയുഗത്തിന്റെ കാവലാകുന്നു
പുതിയൊരു ചിന്തകൾ
ഉണരുമീ ഭൂവിൽ പുതിയൊരുന്മാദവും
ആശയാൽ ദീപ്തമായി
ഒന്നു ചേരുന്നു നാം
വിടരും പുലരിയായി
എൻ കലാലയം
തഴുകും തെന്നലായ്

കലാലയം

Malayalam Kavitha Nayanam

നയനം

നീല വിരിച്ചൊരാ ആകാശവീഥിയിൽ
എന്നും കുളിർക്കുന്ന കാഴ്ചയായി
ഒരു നേരമെന്നുടെ ഉള്ളിന്റെ ഉള്ളിലെ
ദീപം  ജ്വലിക്കുന്ന സ്നേഹമായി
കാർവണ്ട്  മൂളിപറന്നൊരാ പൂവിലും
ദൃശ്യമേ നീയും ചലിച്ചു മെല്ലെ
പച്ചയിൽ തീർത്തൊരു ഹരിതാഭ ഭംഗിയോ
മോദം വിടർത്തുന്നു വെണ്മയോടെ
വെന്പട്ടു തൂവലുടുത്തോരാ നേരമോ
മോഹിക്കുവാനെനിക്കുൾ വിളിയായി
നല്ല കാഴ്ചകൾ എന്നിലേക്കെത്തിച്ച
നയനമേ നീ തന്നെ ജീവതാളം
എന്നാലിന്ന് മാറുന്നു  കാഴ്ചകൾ
ചോരതൻ പാടുകൾ ഭൂവിലെങ്ങും
കുടിലത നിറയുന്ന വഴിത്താരയിൽ
കണ്ണീർ കാഴ്ചകൾ പെരുകുന്നിതാ
തല്ലികെടുത്തുന്ന യൗവന ജീവിതം
ഇരുളിലെ നയനങ്ങൾ തേടുന്നിതാ
അന്ധകാരം നിറഞ്ഞാടുന്ന കോണിൽ
കാഴ്ചക്ക് സ്ഥാനമൊട്ടില്ലതാനും
ആരെയോ തേടി അലയുന്ന നേരമെൻ
വീക്ഷണകോണുകൾ തെന്നി നീങ്ങി
ശാപവർഷത്തിന്റെ വാക്കുകളുയരുമ്പോൾ
ഒരു കയർ താങ്ങിലായി ആടുന്ന ജന്മം
ഒരു കണ്ണിലൂടെ ഞാൻ കാണുന്ന കാഴ്ചകൾ
പലതായി മാറുന്ന വൈവിധ്യമേ
നല്ലൊരു കാഴ്ചകൾ മാത്രമേ കാണുവാൻ
ഇനിയെന്തു തപമോ  ചെയ്യേണ്ടു ഞാൻ 

MALAYALAM KAVITHAKAL

 അവൾ  ശാന്തമായി പെയ്യുന്ന മഴയുടെ കുളിർമയിൽ  ഞാൻ അവളെ ഓർത്തു പോകുന്നു നനുത്ത കാറ്റായ് വന്നെൻ  കവിൾ തടത്തിൽ തഴുകിയ  ചുംബനത്തിങ്കൽ അവളുടേതായിരു...