Wednesday, March 30, 2022

MALAYALAM KAVITHAKAL

 അവൾ 



ശാന്തമായി പെയ്യുന്ന
മഴയുടെ കുളിർമയിൽ 
ഞാൻ അവളെ ഓർത്തു പോകുന്നു
നനുത്ത കാറ്റായ് വന്നെൻ 
കവിൾ തടത്തിൽ തഴുകിയ 
ചുംബനത്തിങ്കൽ അവളുടേതായിരുന്നു 
കാഠിന്യമേറിയ വേനലിൽ
അവൾ പെയ്തിറങ്ങിയത് 
കലുഷിതമായ എൻ്റെ 
മനസിനെ ശാന്തമാക്കാനായിരുന്നു
മനസു വീണ്ടും വീണ്ടും 
ചോദിക്കുകയാണ് 
എത്രത്തോളം അവളെൻറെ
ഉള്ളിൽ ആഴ്നിറങ്ങിയെന്നു?
ഉത്തരമില്ലാത്ത ചോദ്യമാണെന്നറിഞ്ഞിട്ടും 
അറിയാത്ത ആഴമുള്ള അവളുടെ
സ്നേഹ സാഗരം പോലെ
ഉള്ളിന്റെ ഒരു കോണിൽ മന്ദ്രിക്കുന്നു



Friday, December 27, 2019

Malayalam Kavitha Maranam



മരണം 


ആരോ മുളപ്പിച്ചോരാ പടു കുഴിയിൽ,
കഴുകന്റെ കണ്ണുമായ് അവനിരുന്നു.
ശവമിട്ടു മൂടുവാനാണത്രെ പിന്നെ,
ചുടു ചോര കൊണ്ടൊരു കളമെഴുത്തും.
നാലു പേർ ചേർന്ന് കൊണ്ടുവന്നൊരുവനെ,
കയ്യിലും അരയിലും പൊന്നുള്ളൊരുവനെ.
പ്രിയമോടെ എത്തിയ്ക്കു ഈ സത്ഗുണനെ,
നിവേദ്യമായി വാങ്ങീടു ഒരു പിടി പൊന്നും.
പൊന്നും നേർച്ചയും അർപ്പിച്ചു കേമൻ,
സുസന്തോഷമോടെ ഗമയതിൽ നീങ്ങി.
രണ്ടു പേർ ചേർന്ന് കൊണ്ടുവന്നൊരുവനെ,
അസ്ഥിയിൽ തൊലിയൊട്ടി പട്ടിണി ആയവനെ.
ക്ഷിപ്രം കുഴിയിൽ തള്ളുക ഇവനെ,
ദരിദ്രൻ ഇവനെ ഇല്ലാതെ ആക്കു.
രണ്ടുപേർ ചേർന്നു എടുത്തെറിഞ്ഞന്നോരാ,
പാവത്തെ അന്നാ കുഴിയതിൽ മൂടി.
കേമനായി പോയവനും അറിഞ്ഞതില്ല,
ഇന്നലത്തെ കേമനാണാകുഴിയിൽ .
കഴുകന്റെ കണ്ണുമായ് അന്നവൻ പാഞ്ഞു,
ഇനിയുമുണ്ടത്രെ മൂടുവാൻ കുഴികൾ.
വീണ്ടുമവൻ കാത്തു കുഴിയതിൻവക്കിൽ,
ചുടു ചോര കൊണ്ടൊരു പുഴയത് തീർക്കാൻ.
ഓർക്കുക മാനവ ഓരോ നിമിഷവും,
ഒരു നാൾ വരുമവൻ നിന്നെയും തേടി.....

Monday, September 24, 2018

Nurse - Malayalam Kavitha

ഭൂമിയിലെ മാലാഖ 



അന്നാ വഴിയിൽ ഒരിളം പൂവുമായി ,
നീര്മിഴി തൂക്കിയന്നവനടുത്തു.
ഓർമ്മതൻ സ്മാരക കോട്ടകൾ  കാണവേ,
ഹൃദയമിടിപ്പതു വേഗത്തിലായി.

പട്ടം പോലെ പറന്നോരെൻ ജീവിതം,
തകിടം മറിച്ചൊരാ ദിനമോർക്കവേ.
അമ്മ തൻ സ്നേഹം കാർനെടുത്തന്നതാ,
വിധി എന്നെ നോക്കി പുഞ്ചിരിച്ചു.

ഉള്ളിൽതീമഴ കോരിയിട്ടുള്ളൊരാ,
കാഴ്ചകൾ മുന്നിൽ പുനർജനിക്കേ.
നെറ്റിയിൽ ചുടുചുംബനം നല്കിയെന്നമ്മ,
നടന്നകലുന്നു എന്നേക്കുമായി.

ധാത്രിതൻ കർത്തവ്യം പൂർത്തിയാക്കാനമ്മ,
തനുവിലെ ക്ഷീണമോ നിഷ്പ്രഭമാക്കി.
രോഗ ശയ്യയിൽ പിടയുന്ന ജീവനെ,
കൈപിടിച്ചുയർത്തുവാനായി  നിൻ ജന്മം.

ഭൂമിയിൽ പിറന്നൊരു മാലാഖയായി നീ,
സൗഖ്യമിന്നേകുന്നു ഏവർക്കുമായി.
എവിടെനിന്നോ വന്ന ഇരുളിലെന്റെകൈകൾ,
നിന്റെ ചിറകിനെ പിടിച്ചുകെട്ടി.

മരണ ശയ്യയിൽ പിടയുന്ന നേരമേ,
മറന്നില്ല  അമ്മെ നീ ഈ കുഞ്ഞിനെ.
താതൻ തൻ കൈകളിൽ ഏല്പിച്ചു ഞങ്ങളെ,
ഇഹലോകം പൂകി നീ  താരമതായ്.

ഹൃദയം നുറുങ്ങുന്ന വേദനയോടമ്മേ,
അര്പിപ് ഞാനെൻ ബാഷ്പാഞ്ജലി.
ലോകം മുഴുവൻ ഓര്മിക്കപെട്ടു നീ,
സ്നേഹ നിധിയാം എന്റെ തായേ.  

Saturday, May 19, 2018

malayalam kavitha oru yathra

ഒരു യാത്ര  


ചിങ്ങ പുലർകാലേ വന്നു വെണ്മ ചിരിയോടെ 
ഒഴുകും കാറ്റിനെ കീറിമുറിച്ചതാ പാഞ്ഞു പതിവായി 
ലക്ഷ്യമത്തെത്തുവാൻ ഒരു പിടി കൂട്ടർ കൂട്ടായി 
ആഹാ കൂട്ടർക്കൊക്കെയും സന്ധത സഹചാരി 
ഘടികാരങ്ങൾ കൂടലും കുറയലും ആഹാ പതിവായി 
കാണാതാകുമ്പോൾ ആഹാ വിളികളും ഉണർവായി 
ഈ ചില്ലതൻ തണലിൽ സൗഹൃദം കൂടേറി
ഒരുചില്ലയിൽ പ്രണയവുമയ്യ ഇടയിൽ വരവായി 
ആഘോഷത്തിന് ശങ്കൊലികൾ മാറ്റൊലി  കൊണ്ടീട്‌ 
ആഹ്ലാദത്തിന്റെ ചിറകടികൾ ആഹാ ആനന്ദം 
ഒരു ചിലർ തന്നുടെ ച്ചുണ്ടു വിരലിൽ ലോകം ചുറ്റുമ്പോൾ 
അടുത്തിരിക്കും മാനവ ഹൃദയം എന്തെന്നറിവില്ല
മരണം  മുന്നിൽ  കാണുമ്പോൾ ചൂണ്ടു വിരൽ അത് മതിയാകില്ല 
കാഴ്ചക്കുള്ളിൽ നിൽക്കുന്നവരെ നിന്നെ കാക്കുള്
ഓർക്കുക നീയാ യാത്രയിൽ എങ്ങോട്ടാണെന്ന് 
ച്ചുണ്ടുവിരലിനോ അതിനു വിശ്രമമേകീട് 
മൗനം വെടിഞ്ഞീടു നന്നായി സംസാരിച്ചീട് 
പുഞ്ചിരി തൂകിട് എങ്ങും സന്തോഷം അത് വിടരട്ടെ 
വേണം ചിരിയോടെ വന്നവൻ അയ്യാ ആഹ്ലാദം 
എന്നും കാണും അവൻ  നമ്മളെ ലക്ഷ്യത്തെത്തിക്കാൻ 

Malayalam kavitha navavadhu

നവവധു 


വർണം വിടർത്തിയ നിറ ചായയിൽ 
തെളിയുന്നു നിൻ മുഖം ഏഴഴകായ് 
ഇരുളാർന്ന നേരവും കാണുന്നു നിന്നെ ഞാൻ 
കേൾക്കുന്നു വീണ്ടും നിൻ ലയമാധുരി
അരുവിതൻ  ഈണമായി എൻ മനം ഒഴുകവേ 
ആലോലമായി നിന്റെ മൊഴിമുത്തുകൾ 
അകലുവാനേറെ ഞാൻ ആശികയെങ്കിലും 
അകലാത്തൊരോർമകൾ  തെളിയുന്നിതാ
മംഗല്യ മോതിര എന്ന് ഞാൻ ഓമനേ 
എന്ന് ഞാൻ അണിയിക്കും പുണ്യമായി 
എന്നുമെൻ ഉള്ളിൽ നീ മാത്രമാകവേ 
നീ എൻറെ ജീവനിൽ അലിഞ്ഞു മെല്ലെ   

kurinji malayalam kavitha

കുറിഞ്ഞി 


കരയുന്ന മേഘമേ  എന്തേ ജലബാഷ്പം 
ഒരു തുള്ളിയായെൻ അരികിൽ വന്നില്ല
ചുട്ടുപൊള്ളുന്നൊരെൻ ഭൂമികയിൽ 
ചെറു പനിനീര് നീ തൂകാത്തതെന്തേ 
വറ്റിവരണ്ടൊരെൻ ഇടറുന്ന ഗദ്ഗധ 
വീജിയോ  നിൻ പ്രിയ രാഗമായി 
ഒളിയമ്പ് തൂകുന്ന സൂര്യന്റെ തേജസ്സോ 
ഇന്നെനിക്കന്യമായി മാറുന്നിതാ
ആരും കൊതിക്കുന്ന യൗവന തീഷണയിൽ
മണ്ണോടടിയുമോ ഞാൻ എന്നുമെന്നും 
ഒരു കുളിർ കാറ്റുമേ വന്നതില്ല
എൻറെ തളിരില പോകുന്ന യാമങ്ങളിൽ 
മൊട്ടിട്ടു പൂവിട്ടു കൈകുവാനില്ല തെല്ലും ആശയും 
ജീവൻ വെടിയാതെ നിൽക്കണമെത്രയെ 
വീർപ്പുമുട്ടിക്കുമി ജാലകച്ചില്ലുകൾ 
അപലയാം എൻ മുന്നിൽ മതിലുകളായി 
കോൺക്രീറ്റ് തീർത്തൊരാ മാളിക-
യ്ക്കൂളിലായി വറ്റുന്നു ജീവനും 
സ്വാതന്ത്ര മോടെന്നുമി ഭൂമിയിൽ 
ജീവിക്കുവാനൊരു വരമരുളു 
കാഴ്ച്ചതാണ് തീരാത്ത പൊൻവസന്തം 
തോരാതെ പെയ്യുനി നിത്യമെന്നും 


 

malayalam kavitha pranayini

പ്രണയിനി 

അന്നൊരുനാളിൽ നിൻ മുഖമത് കാൺകെ 
എന്തോ മൊഴിയുവാൻ മനവും വിങ്ങി
നീയന്നു മൊഴിയുന്ന വാക്കുകളെല്ലാം
ആത്മാവിൽ കോറിയ ഗീതികളായി 
പിന്നെയും പിന്നെയും നിൻ മൊഴിയെല്ലാം 
കേൾകുവാനായി ഞാൻ കാതോർത്തു നിൽപ്പു
അന്നൊരു യാത്രയിൽ നീ തന്ന മോദം
എന്നുമെൻ കൂടെയായി വേണമെൻ തോഴി 
അന്നൊരു സന്ധ്യയിൽ ഞാൻ കണ്ട സ്വപ്നം 
നിന്നിലെ ഭാവങ്ങളായിന്നു മാറി 

നീളുന്ന നാഴികയെല്ലാം നിമിഷാർഥമായിന്നു മാറി 
വാക്കത്തിന് ശക്തിയിൽ എന്നും കാതോരം സുന്ദരമായി 
ഈ വഴി താരകളെന്നും നിൻ വരവിനായി പൂത്തു
അരുമയാം സ്നേഹത്തിന് പുഷ്പം 
ഉദ്യാന ഭൂമിക പുൽകി 

ആശങ്കയോടിന് ഞാനും
എൻ സ്നേഹമേ നിന്നെ ഓർത്തു 
ഇനിയും രോദനം നല്കാൻ 
പേമാരിയായി നീ ചൊരിയുമോ
ആശിച്ചു പോയൊരു പൂവിന്റെ ഇതളിൽ 
വണ്ടായ് മാറുവാൻ കഴിയുമോ നിത്യം 
കണ്ണീർ പൊഴിയാതെ എന്നും തീർക്കണം 
വസന്തമാം പുഷപകാലം 

MALAYALAM KAVITHAKAL

 അവൾ  ശാന്തമായി പെയ്യുന്ന മഴയുടെ കുളിർമയിൽ  ഞാൻ അവളെ ഓർത്തു പോകുന്നു നനുത്ത കാറ്റായ് വന്നെൻ  കവിൾ തടത്തിൽ തഴുകിയ  ചുംബനത്തിങ്കൽ അവളുടേതായിരു...