മരണം
കഴുകന്റെ കണ്ണുമായ് അവനിരുന്നു.
ശവമിട്ടു മൂടുവാനാണത്രെ പിന്നെ,
ചുടു ചോര കൊണ്ടൊരു കളമെഴുത്തും.
നാലു പേർ ചേർന്ന് കൊണ്ടുവന്നൊരുവനെ,
കയ്യിലും അരയിലും പൊന്നുള്ളൊരുവനെ.
പ്രിയമോടെ എത്തിയ്ക്കു ഈ സത്ഗുണനെ,
നിവേദ്യമായി വാങ്ങീടു ഒരു പിടി പൊന്നും.
പൊന്നും നേർച്ചയും അർപ്പിച്ചു കേമൻ,
സുസന്തോഷമോടെ ഗമയതിൽ നീങ്ങി.
രണ്ടു പേർ ചേർന്ന് കൊണ്ടുവന്നൊരുവനെ,
അസ്ഥിയിൽ തൊലിയൊട്ടി പട്ടിണി ആയവനെ.
ക്ഷിപ്രം കുഴിയിൽ തള്ളുക ഇവനെ,
ദരിദ്രൻ ഇവനെ ഇല്ലാതെ ആക്കു.
രണ്ടുപേർ ചേർന്നു എടുത്തെറിഞ്ഞന്നോരാ,
പാവത്തെ അന്നാ കുഴിയതിൽ മൂടി.
കേമനായി പോയവനും അറിഞ്ഞതില്ല,
ഇന്നലത്തെ കേമനാണാകുഴിയിൽ .
കഴുകന്റെ കണ്ണുമായ് അന്നവൻ പാഞ്ഞു,
ഇനിയുമുണ്ടത്രെ മൂടുവാൻ കുഴികൾ.
വീണ്ടുമവൻ കാത്തു കുഴിയതിൻവക്കിൽ,
ചുടു ചോര കൊണ്ടൊരു പുഴയത് തീർക്കാൻ.
ഓർക്കുക മാനവ ഓരോ നിമിഷവും,
ഒരു നാൾ വരുമവൻ നിന്നെയും തേടി.....