Monday, September 24, 2018

Nurse - Malayalam Kavitha

ഭൂമിയിലെ മാലാഖ 



അന്നാ വഴിയിൽ ഒരിളം പൂവുമായി ,
നീര്മിഴി തൂക്കിയന്നവനടുത്തു.
ഓർമ്മതൻ സ്മാരക കോട്ടകൾ  കാണവേ,
ഹൃദയമിടിപ്പതു വേഗത്തിലായി.

പട്ടം പോലെ പറന്നോരെൻ ജീവിതം,
തകിടം മറിച്ചൊരാ ദിനമോർക്കവേ.
അമ്മ തൻ സ്നേഹം കാർനെടുത്തന്നതാ,
വിധി എന്നെ നോക്കി പുഞ്ചിരിച്ചു.

ഉള്ളിൽതീമഴ കോരിയിട്ടുള്ളൊരാ,
കാഴ്ചകൾ മുന്നിൽ പുനർജനിക്കേ.
നെറ്റിയിൽ ചുടുചുംബനം നല്കിയെന്നമ്മ,
നടന്നകലുന്നു എന്നേക്കുമായി.

ധാത്രിതൻ കർത്തവ്യം പൂർത്തിയാക്കാനമ്മ,
തനുവിലെ ക്ഷീണമോ നിഷ്പ്രഭമാക്കി.
രോഗ ശയ്യയിൽ പിടയുന്ന ജീവനെ,
കൈപിടിച്ചുയർത്തുവാനായി  നിൻ ജന്മം.

ഭൂമിയിൽ പിറന്നൊരു മാലാഖയായി നീ,
സൗഖ്യമിന്നേകുന്നു ഏവർക്കുമായി.
എവിടെനിന്നോ വന്ന ഇരുളിലെന്റെകൈകൾ,
നിന്റെ ചിറകിനെ പിടിച്ചുകെട്ടി.

മരണ ശയ്യയിൽ പിടയുന്ന നേരമേ,
മറന്നില്ല  അമ്മെ നീ ഈ കുഞ്ഞിനെ.
താതൻ തൻ കൈകളിൽ ഏല്പിച്ചു ഞങ്ങളെ,
ഇഹലോകം പൂകി നീ  താരമതായ്.

ഹൃദയം നുറുങ്ങുന്ന വേദനയോടമ്മേ,
അര്പിപ് ഞാനെൻ ബാഷ്പാഞ്ജലി.
ലോകം മുഴുവൻ ഓര്മിക്കപെട്ടു നീ,
സ്നേഹ നിധിയാം എന്റെ തായേ.  

MALAYALAM KAVITHAKAL

 അവൾ  ശാന്തമായി പെയ്യുന്ന മഴയുടെ കുളിർമയിൽ  ഞാൻ അവളെ ഓർത്തു പോകുന്നു നനുത്ത കാറ്റായ് വന്നെൻ  കവിൾ തടത്തിൽ തഴുകിയ  ചുംബനത്തിങ്കൽ അവളുടേതായിരു...